ഉല്‍പ്പന്നങ്ങള്‍ക്ക മൂന്നിരട്ടി വിലവാങ്ങിയ മെഡിക്കല്‍ സ്റ്റോറിനെതിരെ കേസ്‌

കൊച്ചി: മെഡിക്കല്‍ ഉദ്‌പ്പന്നങ്ങള്‍ക്ക്‌ അമിത വില ഈടാക്കി വില്‍പ്പന നടത്തിയ മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു. കൊച്ചിയിലെ ചക്കരപ്പറമ്പ്‌ സെന്‍ട്രല്‍ മെഡിക്കല്‍സിനെതിരെയാണ്‌ കേസെടുത്തത്‌. മാസ്‌ക്‌ ,കൈയുറ തുങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇവിടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി വിലക്കാണ്‌ വില്‍പ്പന നടത്തിയതെന്ന്‌ കണ്ടെത്തി. ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വകുപ്പ്‌ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അവശ്യവസ്‌തു നിയന്ത്രണ നിയമ പ്രകാരമാണ്‌ കേസെടുത്തത്‌.

Share
അഭിപ്രായം എഴുതാം