പാന്‍കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ

ദില്ലി: ഉപഭോക്താക്കള്‍ പാന്‍കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ ആവശ്യപ്പെടുന്നു. 2021 ജൂണ്‍ 30 ആണ്‌ ഇതിനുളള അവസാന തീയതി . ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ്‌ ഇക്കാര്യം ബാങ്ക്‌ അറിയിച്ചിരിക്കുന്നത്‌ .

പാന്‍കാര്‍ഡ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ 18 സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ കാരണമായേക്കും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാലേ പിന്നീട്‌ പാന്‍കാര്‍ഡ്‌ പ്രവര്‍ത്തന ക്ഷമമാവൂ. അതുകൊണ്ട്‌ ഇരുകാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ നിര്‍ബന്ധമായും ചെയ്യണമെന്ന്‌ ബാങ്ക്‌ ആവശ്യപ്പെടുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →