മൈസൂർ: പുതിയ കോവിഡ് -19 സ്വയം പരിശോധന കിറ്റ് വികസിപ്പിച്ച് മൈസൂർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഈ പരിശോധനാ കിറ്റിന്റെ കൃത്യത നിരക്ക് 90 ശതമാനത്തിന് മുകളിലാണ് എന്നാണ് റിപ്പോർട്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ലോറൻ ബയോളജിക്സ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം ചേർന്നാണ് മൈസൂർ യൂണിവേഴ്സിറ്റി കോവിഡ് -19 ഡിറ്റക്ഷൻ കിറ്റ് വികസിപ്പിച്ചെടുത്തത്. കിറ്റ് അടിയന്തര അംഗീകാരത്തിനായി ഐസിഎംആറിലേക്ക് അയച്ചിരിക്കുകയാണ്.
സർക്കാർ നടത്തുന്ന ഒരു സർവകലാശാല വികസിപ്പിച്ചെടുത്തതിനാൽ 100 രൂപ എന്ന മിതമായ നിരക്കിൽ കിറ്റ് ലഭ്യമാകുമെന്ന് സർവകലാശാല മുൻ വൈസ് ചാൻസലറും ഗവേഷക സംഘത്തിന്റെ തലവനുമായ പ്രൊഫ. രംഗപ്പ പറഞ്ഞു.

