ദില്ലി കലാപം: ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ജൂണ്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഹാജരാകുന്നതിനും രണ്ടാഴ്ചത്തേക്കുമാണ് ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് അനുമതി.കലാപ കേസുകളില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാമിയ വിദ്യാര്‍ത്ഥിയാണ് ആസിഫ്. ജാമിയ സംഘര്‍ഷവുമായ ബന്ധപ്പെട്ട കേസില്‍ റിമാന്റിലായിരുന്ന ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ പേരില്‍ കലാപ കേസ് കൂടി രേഖപ്പെടുത്തുകയായിരുന്നു. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാല്‍ കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ഇയാളുടെ മൊബൈലില്‍ നിന്ന് ചില രേഖകള്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →