സഹാറന്‍പൂര്‍: സഹാറന്‍പൂരില്‍ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി.ജില്ലയില്‍ ശക്തമായ അടിത്തറയുള്ള കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി (എസ്പി), ഭാരതീയ കിസാന്‍ യൂണിയന് (ബി കെ യു), ഭീം ആര്‍മി എന്നിവ ഒരുമിച്ചുള്ള മുന്നണിയാണ് ബിജെപിയ്ക്കെതിരേ മല്‍സര രംഗത്തുള്ളത്. ബിജെപിയ്ക്ക് ഉചിതമായ മറുപടി നല്കാന് എസ്പിയും ബി കെ യുവും ഭീം ആര്‍മിയും കോണ്‍ഗ്രസുമായി ഒരുമിച്ചതായി കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഇമ്രാന് മസൂദ് പറഞ്ഞു. ജൂലൈ രണ്ടാം വാരത്തില്‍ നടക്കാനിരിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരും മുന്നണിയുടെ ഭാഗമാവുമെന്ന് മസൂദ് അവകാശപ്പെട്ടു.സഹാറന്‍പൂരിലെ 49 വാര്‍ഡുകളില്‍ അടുത്ത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിഎസ്പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 16 സീറ്റുകളും ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 14 സീറ്റുകളും കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 8 സീറ്റുകളും എസ്പി സ്ഥാനാര്‍ത്ഥികള്‍ 5 സീറ്റുകളും ഭീം ആര്‍മി സ്ഥാനാര്‍ത്ഥികള്‍ 2 സീറ്റുകളും നേടി. ഒരു സീറ്റില്‍ ബി.കെ.യു സ്ഥാനാര്‍ത്ഥിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 3 സീറ്റുകളും നേടി.
സഹാറന്‍പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി
