ന്യൂഡല്‍ഹി: നിയമ സഭ തെരഞ്ഞെടുപ്പിനായി നല്കിയ ഫണ്ട് വിയോഗത്തിലെ പൊരുത്തക്കേടുകളെക്കുറിച്ചുളള പരാതികള്‍ അന്വേഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെട്രോമാന് ഇ.ശ്രീധരന്, മുന്‍ഡിജിപി ജേക്കബ്ബ് തോമസ്, മുന്‍ ചീഫ് സെക്രട്ടറി സിവി ആനന്ദബോസ് എന്നിവരാണ് പ്രധാന മന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫണ്ട് വിനിയോഗം സംബന്ധിച്ചുളള റിപ്പോര്‍ട്ട നല്കാന് സുരേഷ് ഗോപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടകര കുഴല്‍പണ കേസിന് പിന്നാലെ പത്രിക പിന്‍വലിക്കാന്‍ സുന്ദരക്കുപണം നല്‍കിയെന്ന പരാതിയും സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ആരോപണവും ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷണത്തിനായി സമതി രൂപീകരച്ചത്.

