വരുമാനം അടക്കമുള്ള വിഷയങ്ങളില്‍ മികച്ചനിലയിലെന്ന് റിലയന്‍സ് വാര്‍ഷിക റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വരുമാനം അടക്കമുള്ള വിഷയങ്ങളില്‍ നില മെച്ചപ്പെടുത്തി റിലയന്‍സ് വാര്‍ഷിക റിപ്പോര്‍ട്ട്. വരുമാനം,ബാധ്യത തിരിച്ചടവ്, അറ്റം കടബാധ്യതയിലെ കുറവ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ ഡിജിറ്റല്‍, കണക്റ്റിവിറ്റി ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി ജിയോ ആരംഭിച്ചതിനുശേഷം 50 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 13 ആഗോള മാര്‍ക്യൂ നിക്ഷേപകരില്‍ നിന്ന് 1,52,056 കോടി രൂപയുടെ ധനസമാഹരണം ജിയോ പ്ലാറ്റ്ഫോംസ് (ജെപിഎല്‍) പൂര്‍ത്തിയാക്കിയത് കമ്പനിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രധാന നാഴികകല്ലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപഭാവിയില്‍ സ്വയം പര്യാപ്തവും ചെലവ് കുറഞ്ഞതുമായ തദ്ദേശീയമായി വികസിപ്പിച്ച എന്‍ഡ്-ടു-എന്‍ഡ് ജിയോ 5 ജി റേഡിയോ, കോര്‍ നെറ്റ്വര്‍ക്ക് സൊല്യൂഷന്‍സ് എന്നിവ പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച ഡിജിറ്റല്‍ സൊസൈറ്റിയും സമ്പദ്വ്യവസ്ഥയും ആക്കി മാറ്റുന്നതിനൊപ്പം ജിയോ നിലവിലുള്ള 426 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഉറപ്പു നല്‍കി.അടുത്ത കുറച്ച് വര്‍ഷത്തേയ്ക്ക് രാജ്യത്തുടനീളം ‘കരുത്തുറ്റ’ വയര്‍ലൈന്‍ നെറ്റ്വര്‍ക്ക് സൃഷ്ടിക്കുന്നതിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ”ഡിജിറ്റല്‍ ഓഫറുകളിലൂടെ ഒരു ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കാനാണ് ജിയോ ഒരുങ്ങുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ‘ജിയോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ വ്യാപനം ത്വരിതപ്പെടുത്തുകയും തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ 5 ജി സ്റ്റാക്ക് താങ്ങാവുന്നതാണെന്നും എല്ലായിടത്തും ലഭ്യമാക്കുമെന്നും” കമ്പനി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →