ന്യൂ ഡല്‍ഹി : രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ ആഭ്യന്തര വിമാനയാത്രകള്‍ നടത്തുന്നതിന് ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്‌തു.ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടയുളളവരുമായി ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന യന്ത്രി ഹര്‍ദീപ് സിംഗ് പുരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ യാത്രക്കാരുടെ താല്‍പ്പര്യത്തിനായിരിക്കും മുന്‍ഗണന നല്‍കുക ന്നെും അദ്ദേഹം സൂചിപ്പിച്ചു.
നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുളള സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരോടാണ് ആര്‍ടിപിസിആര്‍ പരിശോധനാഫലം ആവശ്യപ്പെടുന്നത്. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരോട് പരിശോധനാഫലം ആവശ്യപ്പെടാനുളള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. അതിനിടെ രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്യുന്നത്. വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും. എന്നതിനാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട്‌എന്ന ആശയം വിവേചനപരമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ ജി7 രാജ്യങ്ങളുടെ യോഗത്തില്‍ വ്യക്തമാ ക്കിയിരുന്നു.

