ന്യൂഡല്‍ഹി: സ്വകാര്യാശുപത്രികള്‍ക്കു കോവിഡ് വാക്സിന്‍ അനുവദിച്ച ഉത്തരവ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. 40,000 ഡോസ് കോവാക്സിന്‍ ഉയര്‍ന്നവിലയ്ക്കു സര്‍ക്കാര്‍ മറിച്ചുവിറ്റെന്നു പ്രതിപക്ഷകക്ഷിയായ അകാലിദള്‍ ആരോപിച്ചതിനു പിന്നാലെയാണ് നടപടി. വിവാദം സംബന്ധിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അനുമതി പിന്‍വലിക്കുകയായിരുന്നു. സ്വകാര്യാശുപത്രികള്‍ക്കു വാക്സിന്‍ അനുവദിച്ച ഉത്തരവ് തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തില്‍ പിന്‍വലിക്കുകയാണെന്നു വാക്സിനേഷന്റെ സംസ്ഥാനചുമതലയുള്ള വികാസ് ഗാര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ ഉത്തരവനുസരിച്ച്, സ്വകാര്യാശുപത്രികള്‍ക്കു ലഭിച്ച കോവിഡ് വാക്സിന്‍ ഡോസുകള്‍ തിരിച്ചേല്‍പ്പിക്കണം. ഉത്പാദകരില്‍നിന്നും വാക്സിന്‍ കിട്ടുന്നമുറയ്ക്ക് ഇതുവരെ ഉപയോഗിച്ച ഡോസുകളും തിരിച്ചുനല്‍കണം.
സ്വകാര്യാശുപത്രികള്‍ക്കു കോവിഡ് വാക്സിന്‍ അനുവദിച്ച ഉത്തരവ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു
