ആലപ്പുഴ: സാമൂഹിക വനവൽക്കരണ വിഭാഗം ജില്ലയിൽ മൂന്നു ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്തു

ആലപ്പുഴ: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹികവനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നു ലക്ഷം വൃക്ഷ/ഫലവൃക്ഷ തൈകൾ ജില്ലയിൽ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷതൈ നട്ട് അഡ്വ. എ.എം. ആരിഫ് എം.പി.യും എച്ച്. സലാം എം.എൽ.എ.യും തൈനടീൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ കെ. സജി പങ്കെടുത്തു. ഇലഞ്ഞി, ആരിവേപ്പ്, സീതപ്പഴം, പേര, റംബൂട്ടാൻ, പൂവരശ്, നെല്ലി, കുടംപുളി തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് അടക്കമുള്ള വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴിയാണ് വൃക്ഷത്തൈകൾ നൽകിയത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →