തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി അദ്ധ്യക്ഷന്‍ കെസുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യും. 2021 ജൂണ്‍ 5ന് രാവിലെ തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് അന്വേഷണ സംഘം ദിപിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയയ്ലിന് ഹാജരാകണമെന്ന് ജൂണ്‍ നാലിനാണ് അറിയിച്ചിച്ചിട്ടുളളത്. അതിനാല്‍ അദ്ദേഹം ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല .
കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ ധര്‍മജനെ ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നത്.
കുഴല്‍പ്പണകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. പോലീസില്‍ നിന്ന എഫ്ഐആര്‍ വിവരങ്ങള്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്ന കേസാണിതെന്നാണ് വിലയിരുത്തല്‍ .ഈ ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഥമീകാന്വേഷണം ഇഡി ആരംഭിച്ചിരിക്കുന്നത്.അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. കോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തിലാണ് കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്ന കാര്യം ഇഡി പരിശോധിക്കുന്നത്.

