തിരുവനന്തപുരം: 2019ലെ മാദ്ധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് മൂന്നുപുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച റിപ്പോര്‍ട്ടര്‍ക്കുളള പ്രത്യേക പരാമര്‍ശം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനുശങ്കറിന് ലഭിച്ചു. തമിഴ്‌നാട് ഗ്രമങ്ങളിലെ ആര്‍ത്തവ വിവേചനത്തെക്കുറിച്ചുളള വാര്‍ത്തക്കാണ് പുരസ്‌കാരം. മികച്ച റിപ്പോര്‍ട്ടര്‍ക്കുളള പ്രത്യേക ജൂറി അവാര്‍ഡ് ഏഷ്യനെറ്റ് ന്യൂസ് സബ്‌എഡിറ്റര്‍ റിനി രവീന്ദ്രനാണ് ലഭിച്ചത്. മരണക്കിണറിലെ ബൈക്ക് യാത്രക്കാരിയെ സംബന്ധിച്ചുളള റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം .ഈ വാര്‍ത്ത എഡിറ്റുചെയ്‌ത ഷഫീക്ക് ഖാനാണ് മികടച്ച ടിവി എഡിറ്റിംഗിനുളള അവാര്‍ഡ്. വാര്‍ത്താ അവതാരകക്കുളള അവാര്‍ഡ് സുജയ പാര്‍വതിക്കും ലഭിച്ചു.
. അച്ചടിമാധ്യമത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗിനുളള അവാര്‍ഡ് മാതൃഭൂമിയിലെ അനുഎബ്രാഹാമിനും വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനുളള അവാര്‍ഡ് മലയാള മനോരമയിലെ എസ്.വി രാജേഷിനും ലഭിച്ചു. മികച്ച കാര്‍ട്ടൂണിസ്‌റ്റായി കേരള കൗമുദിയിലെ ടികെ സുജിത്തും, ഫോട്ടോഗ്രാഫറായി ജനയുഗത്തിലെ വിഎന്‍ കൃഷ്‌ണപ്രകാശും തെരഞ്ഞെടുക്കപ്പെട്ടു.



