സ്പുട്നിക് ലൈറ്റ് വാക്സിന് 78-83.7 ശതമാനം ഫലപ്രാപ്തിയെന്ന് റഷ്യ

മോസ്‌കോ: റഷ്യന്‍ കോവിഡ് വാക്സിനായ സ്പുട്നിക് ലൈറ്റിന് പ്രായമായവരില്‍ 78 മുതല്‍ 83.7% വരെ ഫലപ്രാപ്തിയുണ്ടെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്).അര്‍ജന്റീനയിലെ ആരോഗ്യമന്ത്രാലയം ശേഖരിച്ച കണക്കുകള്‍ ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍. അവിടെ അറുപതിനും എഴുപത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള 1,86,000 പേരില്‍നിന്നാണ് വിവരശേഖരണം നടത്തിയത്. ഇതില്‍ 40,000-ല്‍ ഏറെ ആളുകളും സ്പുട്നിക്കിന്റെ ആദ്യ ഡോസ് (െലെറ്റ്) എടുത്തവരാണ്. ഇവരില്‍ വാക്സിനേഷന്‍ നടത്തി 21-40 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് പിടിപെട്ടത് 0.446 ശതമാനം പേര്‍ക്കു മാത്രമാണ്. വാക്സിനെടുക്കാത്ത മുതിര്‍ന്നവരില്‍ കോവിഡ് വ്യാപനം 2.74 എന്ന കണക്കിലുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →