സ്പുട്നിക് നിര്‍മാണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അനുമതിതേടി

പുനെ: റഷ്യന്‍ വാക്സിനായ സ്പുട്നിക്-അഞ്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു ബുധനാഴ്ച സിറം അപേക്ഷ നല്‍കിയെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിനും പരിശോധനാ വിശകലനത്തിനുമുള്ള അനുമതിയും തേടിയിട്ടുണ്ട്.റഷ്യന്‍ വാക്സിന്റെ ഇന്ത്യയിലെ നിര്‍മാണത്തിനു നിലവില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനാണ് അനുമതിയുള്ളത്.

Share
അഭിപ്രായം എഴുതാം