വിയറ്റ്നാമിലെ വൈറസ് ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ ഭാഗമെന്ന് ഡബ്ല്യു.എച്ച്.ഒ

ജനീവ: വിയറ്റ്നാമില്‍ കണ്ടെത്തിയത്് ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ അധിക ജനിതകമാറ്റമാണിതെന്ന് ഡബ്ല്യു.എച്ച്.ഒ. . വായുവിലൂടെ അതിവേഗം പടരാന്‍ ശേഷിയുള്ള അതീവ അപകടകാരിയാണെന്നു കഴിഞ്ഞദിവസം വിയറ്റ്നാം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ വകഭേദങ്ങളുടെ സങ്കരമാണിതെന്നുമായിരുന്നു വിശദീകരണം. ഇതു നിരാകരിക്കുന്നതാണ് ഡബ്ല്യു.എച്ച്.ഒയുടെ കണ്ടെത്തല്‍. വിയറ്റ്നാമില്‍ പുതിയ ഹെബ്രിഡ് വകഭേദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.


ഡെല്‍റ്റ വകഭേദത്തിന് അധിക ജനിതകമാറ്റം സംഭവിച്ച പുതിയ രൂപമാണിതെന്നും വിയറ്റ്നാമിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി കിഡോങ് പാര്‍ക്ക് അറിയിച്ചു.

Share
അഭിപ്രായം എഴുതാം