തൃശൂര്‍: കോടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തേക്കും. കവര്‍ച്ച ചെയ്യപ്പെട്ട പണം എവിടെ നിന്നു കൊണ്ടു വന്നു, എവിടേക്കു കൊണ്ടു പോയി, ആര്‍ക്ക് കൊടുക്കാനാണു കൊണ്ടുവന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സുരേന്ദ്രന്‍ നേരിടുന്നത്.
എന്നാല്‍, എന്നാണു ചോദ്യം ചെയ്യുന്നതെന്നു വ്യക്തമല്ല. പണവുമായി ബന്ധപ്പെട്ട് തൃശൂരിലാണ് ചോദ്യം ചെയ്യല്‍. സംഘടനാ സെക്രട്ടറിഎം. ഗണേശന്‍, ധര്‍മരാജന്‍, പത്മകുമാര്‍, കെ.ജി. കര്‍ത്താ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് 03/06/21 വ്യാഴാഴ്ച ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ കൂടി അനുമതി വേണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുഖേന ഇതിനുള്ള അനുമതി തേടാനാണ് പോലീസ് ശ്രമിക്കുന്നത്.