വാഷിങ്ടണ്‍: കൊവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തൊഴിലില്ലായ്മ വേതനം നിര്‍ത്തലാക്കി യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങള്‍. അമേരിക്കയിലെ യുവാക്കള്‍ക്ക് ഗുണകരമായി പ്രസിഡന്റ് ജോ ബിഡന്‍ കൊണ്ടുവന്ന പാക്കേജാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളില്‍ വെട്ടികുറച്ചത്. ആഴ്ചയില്‍ 300 ഡോളര്‍ ആയിരുന്നു യുവാക്കള്‍ക്ക് നല്‍കിയിരുന്നത്. സപ്തംബറില്‍ വേതനം നിര്‍ത്തുമെന്ന് മേരിലാന്‍ഡ് സംസ്ഥാനമാണ് അവസാനമായി പ്രഖ്യാപിച്ചത്. 25 സംസ്ഥാനങ്ങളാണ് ഇതോടെ ഈ നടപടിയുമായി മുന്നോട്ട് പോവുന്നത്. കഴിഞ്ഞ നാല് ദശാബ്ദത്തിനിടെയുള്ള ശക്തമായ സാമ്പത്തിക മേഖലയിലെ പ്രകടനമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ലേബര്‍ വിഭാഗം കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നേട്ടം തൊഴില്‍ വിപണി ഉണ്ടാക്കിയെന്നാണ് കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. തൊഴില്‍ മേഖല കരുത്ത് നേടിയിരിക്കുകയാണ് എന്ന് സ്ഥിരീകരിക്കുന്നു ലേബര്‍ വിഭാഗം. വര്‍ഷത്തിന്റെ തുടക്കത്തിലെ രണ്ട് മാസങ്ങളില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തൊഴില്‍ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇനിയും ഇത്തരത്തില്‍ സൗജന്യ നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഗവര്‍ണര്‍ ലാറി ഹൊഗാന്‍ പറഞ്ഞു.