കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി, പൊലീസ് പിടികൂടിയതിൽ ഒരാൾക്ക് കോവിഡ്

മലപ്പുറം: മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയവര്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് 02/06/21 ബുധനാഴ്ച കബടി കളി നടത്തിയ ഒമ്പത് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പാലപ്പെട്ടി കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. ഇവിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒമ്പതോളം പേര്‍ കബടി കളി നടത്തിയത്.

പിടികൂടിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിടികൂടിയ ഒന്‍പത് പേര്‍ക്കെതിരെയും പെരുമ്പടപ്പ് പോലീസ് കേസെടുത്തു.

കൊവിഡ് സ്ഥിരീകരിച്ച ആളെ പെരുമ്പടപ്പ് പഞ്ചായത്തിനു കീഴിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാനും പൊലീസും ആരോഗ്യവകുപ്പും കര്‍ശന നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →