കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബന്ധമുണ്ടെങ്കിൽ പിന്നെ എന്തിനാണ് പാർട്ടി കേസ് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. പാർട്ടിക്കെതിരെ ആസൂത്രിതമായി കള്ളപ്രചരണം നടത്തുകയാണ്. ഇതിന്‍റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം 03/06/21 വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിച്ച കെ. സുരേന്ദ്രൻ കേസിൽ നുണ പ്രചരണം നടത്തുന്നത് സി.പി.എം ആണെന്നും ആരോപിച്ചു. ബി.ജെ.പിക്ക് കേസിൽ ഒരു ബന്ധവുമില്ലെന്നും പൊലീസിന്‍റെ അന്വേഷണവുമായി സഹകരിക്കാൻ തയാറാകുന്നത് അതിനാലാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പൊലീസിന് അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നേതാക്കളെ ചോദ്യം ചെയ്തപ്പോൾ ബി.ജെ.പി ഒരു പ്രശ്നവും ഉണ്ടാക്കിയില്ലെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു