പാലക്കാട്: ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം

പാലക്കാട്: കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി, ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത, കേരള സ്റ്റേറ്റ്  ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് അംഗീകരിച്ച വയർമാൻ ലൈസൻസ്, മെഡിക്കൽ ഗ്യാസ് ടെക്നീഷ്യൻ കോഴ്സ് അല്ലെങ്കിൽ സെൻട്രലൈസ്ഡ് ഓക്സിജനിൽ ട്രെയിനിങ് കഴിഞ്ഞവർ. സെൻട്രലൈസ്ഡ് ഓക്സിൻ പ്ലാന്റിൽ  പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ മൂന്നിന് രാവിലെ 10 ന്  ആശുപത്രി മിനി ഒപ്പേറയിൽ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തയ്യാറാക്കിയ അപേക്ഷ ജൂൺ രണ്ടിനകം gtshkatpy@gmail.com മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ജൂൺ രണ്ടിന്  വൈകിട്ട് അഞ്ചിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കോവിഡ് കാലത്ത് സന്നദ്ധ സേവനം ചെയ്തവർക്ക് മുൻഗണ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →