തൃശൂര്‍: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ആവശ്യാനുസരണം വെന്റിലേറ്ററുകള്‍ എത്തിക്കുന്നതിന്റെ ആദ്യഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജിനുളള വെന്റിലേറ്ററുകള്‍ മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വിപി നന്ദകുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. രവിമേനോന് കൈമാറി. ചടങ്ങില്‍ തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് സന്നിഹിതരായിരുന്നു.
ജില്ലാ കളക്ട്രേറ്റില്‍ വച്ചുനടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സതീഷ്, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍318 ഡിയുടെ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍ ,ചീഫ് പിആര്ഒസനോജ് ഹെര്‍ബര്‍ട്ട് ,ഡെപ്യെൂട്ടി ജനറല്‍മാനേജര്‍,സീനിയര്‍ പിആര്ഒകെഎം അഷറഫ് എന്നിവര്‍ പങ്കെടുത്തു. മണപ്പുറത്തിന്റെ പ്രവര്‍ത്തനങ്ങളെ ജില്ലാകളക്ടര്‍ എസ് ഷാനവാസ് അഭിനന്ദിച്ചു.

