കൊവിഡില്‍ തുണ നഷ്ടപ്പെട്ട് 9,346 കുട്ടികള്‍: കേരളത്തില്‍ 952 പേര്‍, പട്ടികയില്‍ മുന്നില്‍ യുപിയെന്നും ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ചെയ്തതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. 1,742 കുട്ടികള്‍ അനാഥരും 140 പേര്‍ ഉപേക്ഷിക്കപ്പെട്ടവരും 7,464 കുട്ടികള്‍ക്ക് ഒരു രക്ഷകര്‍ത്താവിനെ നഷ്ടപ്പെട്ടതുമായാണ് കമ്മീഷന്‍ അറിയിച്ചത്. മൊത്തം 9,346 കുട്ടികള്‍ക്ക് പരിചരണം ആവശ്യമാണെന്നും 3,711 കുട്ടികള്‍ 8-13 പ്രായപരിധിയിലുള്ളവരാണെന്നും വ്യക്തമാക്കി.സഹായം ആവശ്യമായ കുട്ടികളെ തിരച്ചറിയുകയും അനാഥരായ അല്ലെങ്കില്‍ ഒരു രക്ഷിതാവിനെ നഷ്ടപ്പെട്ട സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. ബീഹാറില്‍ 1,327, കേരളത്തില്‍ 952, മധ്യപ്രദേശില്‍ 712 എന്നിങ്ങനെയാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റായ ബാല്‍ സ്വരാജില്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് തുടരണമെന്നും കൊവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ 49 അനാഥരും 8 പേര്‍ ഉപേക്ഷിക്കപ്പെട്ടവരും 895 മാതാപിതാക്കളെയും നഷ്ടപ്പെട്ടവരുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →