സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരളം ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. എന്നാല്‍, മഹാരാഷ്ട്ര, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിന് പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹരജി സമര്‍പ്പിച്ചത്. കൂടാതെ, കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 521 വിദ്യാര്‍ഥികള്‍ക്ക് വേണ്ടി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →