കേരളത്തില്‍ ലോക്‌ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജൂണ്‍ 15 വരെ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ലോക്‌ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വേണാട്‌, ഇന്റര്‍ സിറ്റി,വഞ്ചിനാട്‌ ,രണ്ട്‌ ജനശതാബ്ദികള്‍ , തുടങ്ങിയ ട്രെയിനുകളെല്ലാം 2021 ജൂണ്‍ 15 വരെ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി,വേണാട്‌ എക്‌സ്‌പ്രസ്‌, വഞ്ചീനാട്‌ എക്‌സ്‌പ്രസ്‌, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റി,എറണാകുളം-കണ്ണൂര്‍ ഇന്‍റ ര്‍സിറ്റി, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ്‌, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, മലബാര്‍ എക്‌സ്പ്രസ് , ചെന്നൈ-ആലപ്പുഴഎക്‌സ്‌പ്രസ്‌, കോഴിക്കോട്‌- തിരുവനന്തപുരം ജനശതാബ്‌ദി, കൊച്ചുവേളി -മംഗലാപുരം അന്ത്യോദയ എക്‌സ്‌പ്രസ്‌ ചെന്നൈ- തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ എന്നിവയാണ്‌ ജൂണ്‍ 15 വരെ റദ്ദാക്കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →