വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. ‘#ArrestBillGatse ‘ ക്യാമ്പയിന് ട്വിറ്ററില്‍ ട്രെൻഡിങ്ങാണ്. ബില്‍ഗേറ്റ്സിന്റെ എന്‍ജിഒ സ്ഥാപനമായ ബില്‍ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന് വഴി 2009 ല്‍ ഗോത്രവിഭാഗക്കാരായ കുട്ടികള്‍കള്‍ക്ക് തദ്ദേശമായി വികസിപ്പിച്ച വാക്സിന് നല്കാന് ഫണ്ട് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രതിഷേധം കനക്കുന്നത്.
തെലങ്കാനയില്‍ ഖമ്മമ്മിലാണ് സംഭവം. ചില കുട്ടികളില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ അനധികൃതമായാണ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഗ്രേറ്റ് ഗെയിം ഇന്ത്യാ’ റിപ്പോര്‍ട്ട് പ്രകാരം സിയാറ്റിന്‍ ആസ്ഥാനമായുള്ള ഒരു എന്‍ജിഒ ‘പ്രോഗ്രാം ഫോര്‍ അപ്രോപ്രിയേറ്റ് ടെക്നോളജി ഇന്‍ ഹെല്‍ത്ത് (പാത്ത്) ബില്‍ ആന്റ മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന് വഴി 2009ല്‍ 10-14 വയസ് വരെയുള്ള 14000 ത്തോളം പെണ് കുട്ടികളില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിന് നല്‍കാനുള്ള പദ്ധതി നടപ്പാക്കിയെന്ന് പറയുന്നു.
വാക്സിന് കുത്തിവെച്ചതിന് പിന്നാലെ കുട്ടികള്‍ രോഗബാധിതരായെന്നും നാലിലൊന്ന് കുട്ടികള്‍ മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ താമസിച്ച് വരുന്നതിനാല്‍ തന്നെ പല മാതാപിതാക്കള്‍ക്കും കുത്തിവെപ്പിനെ കുറിച്ച് അറിയില്ലായിരുന്നു. മെയ് 25 നാണ് ഇത് സംബന്ധിക്കുന്ന ആര്‍ട്ടിക്കിള്‍ പുറത്തിറക്കിയത്. പിന്നാലെ ബില്‍ഗേറ്റ്സിന്റെ അറസ്റ്റ് ആവശ്യം ശക്തമാവുന്നത്