കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാന്‍ അനുമതി

തിരുവനന്തപുരം: മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന്‌ അനുമതി നല്‍കികൊണ്ട്‌ വീണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. ഉത്തരവിന്‌ ഒരുവര്‍ഷം പ്രബല്യമുണ്ട്‌. കാട്ടുപന്നികളെ നശിപ്പിക്കുന്നതിന്‌ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടപടി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ജനജാഗ്രതാ സമിതികളുടെ ശിപാര്‍ശ സഹിതമോ അല്ലാതെയോ സര്‍ര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ 24 മണിക്കൂറിനുളളില്‍ തീര്‍പ്പാക്കേണ്ടതാണെന്നും വനം വകുപ്പുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അതത്‌ ഡിവിഷനുകളില്‍ സ്‌പെഷല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ച ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ഉത്തരവ്‌ പുറപ്പെടുവിക്കേണ്ടതാണെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി വ്യക്തമാക്കി.

കാട്ടുപന്നികളുടെ ശല്യത്തില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ്‌ നടപടി. ഈ വിഷയം ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ “വേര്‍മിന്‍” (ക്ഷുദ്രജീവി) ആയി പ്രഖ്യാപിക്കുന്നതിന്‌ കേന്ദ്ര വനം മന്ത്രലയത്തിന്‌ കത്ത്‌ നല്‍കാനും അനുകൂല നടപടി ഉണ്ടാകുന്നതുവരെ ആവശ്യ മായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വേര്‍മിന്‍ ആയി പ്രഖ്യാപിച്ചാല്‍ അവയെ നശിപ്പിക്കുന്നതിനുളള നടപടിക്രമങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്‌.

വനംവകുപ്പുമായി സഹകരിച്ച്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനജാഗ്രതാ സമിതികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →