തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് അന്തരിച്ചു

മൊഴി, അഴകിയ തീയേ, കണ്ടനാൾമുതൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ ശുഭ കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 29/05/21 പുലർച്ചെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

നിർമ്മാതാവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാർത്ത അറിയിച്ചത്. നിരവധി തമിഴ് സീരിയലുകളിലും വെങ്കട് ശുഭ അഭിനയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം