വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്സ് സംരംഭകമായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സി.ഇ.ഒ. സ്ഥാനമൊഴിയുന്നു. എക്സിക്യൂട്ടിവ് ചെയര്‍മാന്‍ എന്ന പദവിയാണ് ജെഫ് ബെസോസ് വഹിയ്ക്കുക. ഒരു ഇന്റര്‍നെറ്റ് ബുക്ക് സ്റ്റോറില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്ന വ്യവസായ സാമ്രാജ്യമായി ആമസോണിനെ വളര്‍ത്തിയ ബെസോസ് ആന്‍ഡി ജെയ്സിക്കാണ് സ്ഥാനം കൈമാറുന്നത്. പകരക്കാരനായ ജാസി നിലവില്‍ കമ്പനിയുടെ വെബ് സര്‍വീസസ് വിഭാഗം മേധാവിയാണ്. പ്രധാനപ്പെട്ട ആമസോണ്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമെന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റ് ബിസിനസുകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുമെന്നും ആമസോണ്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ജെഫ് ബെസോസ് പറയുന്നു.
ജെഫ് ബെസോസ് ആമസോണ്‍ സി.ഇ.ഒ. സ്ഥാനമൊഴിയുന്നു
