കോഴിക്കോട് : ജില്ലയില്‍ റൂറല്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാപകമായി വാഷും ചാരായവും പിടിച്ചെടുത്തു. ലോക്‌ഡൗണില്‍ വ്യാജ ചാരായ നിര്‍മ്മാണം കൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് .നാലുപേരെ അറസ്റ്റുചെയ്‌തു.പെരുവണ്ണാമൂഴി സ്വദേശികളായ വിനായകന്‍, ശ്രീധരന്‍, കൂരാച്ചുണ്ട് സ്വദേശി സജീവന്‍, മുക്കം സ്വദേശി ഹമീദ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ലോക്‌ഡൗണിന്റെ മറവില്‍ വ്യാപകമായി വ്യാജ മദ്യവും ചാരായവും നിര്‍മ്മിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പരിശോധന 82 സ്ഥലങ്ങളില്‍ നിന്ന് വ്യാജ മദ്യവും ചാരായവും പിടിച്ചെടുത്തു. പോലീസ് 12 കേസുകള്‍ രജിസറ്റര്‍ ചെയ്‌തു. ഏഴരലിറ്റര്‍ നാടന്‍ ചാരായവും 545 ലിറ്റര്‍ വാഷുമാണ് പിടിച്ചെടുത്തത്. കൂടാതെ 17.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും റെയ്‌ഡ് ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.




