ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 15 ദിവസം കൂടി അനുവദിച്ച് കേന്ദ്ര മന്ത്രാലയം

ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വാര്‍ത്താവിനിമയ മന്ത്രാലയം 15 ദിവസം കൂടി അനുവദിച്ചു. പുതിയ നിയമപ്രകാരം എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങളും പരാതികള്‍ പരിഹരിക്കാന്‍ കംപ്ലെയ്ന്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരാതിപരിഹാരസംവിധാനവും അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും നീക്കം ചെയ്യാനുമുള്ള സംവിധാനവും നടപ്പാക്കുകയും ചട്ടങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഈ നിയമം ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെ പ്രസ് കൗണ്‍സിലിനു കീഴിലാക്കും. പുതിയ വെബ്സൈറ്റുകള്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വാര്‍ത്താ സൈറ്റുകള്‍ക്കു സ്വയം നിയന്ത്രണം, പബ്ലിഷര്‍മാരുടെ കീഴിലുള്ള സ്വയം നിയന്ത്രണ സമിതികളുടെ നിയന്ത്രണം, മേല്‍നോട്ട സമിതി നിരീക്ഷണം എന്നിങ്ങനെയുള്ള ത്രിതല നിയന്ത്രണസംവിധാനവുമുണ്ടാകും.ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍, സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍, നെറ്റ്ഫല്‍ക്സ് പോലുള്ള ഒ.ടി.ടി. സ്ട്രീമിങ് സേവനങ്ങള്‍ എന്നിവയെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ചട്ടങ്ങള്‍(ഗൈഡ്ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് 2021) ഫെബ്രുവരിയിലാണ് വാര്‍ത്താവിതരണമന്ത്രാലയം പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →