ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ്‌ അവലോഹന യോഗത്തിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. മൊബൈല്‍ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകളടക്കം രണ്ടുദിവസം തുറക്കാന്‍ അനുവദിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്‌ത്രീകള്‍ക്കാവശ്യമുളള ശുചിത്വ വസ്‌തുക്കള്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന്‌ മെഡിക്കല്‍ ഷോപ്പുകളിലെത്തിക്കാന്‍ അനുമതി നല്‍കും. നേത്ര പരിശോധകര്‍ ,കണ്ണട ഷോപ്പുകള്‍,ശ്രവണസഹായി ഉപകരണങ്ങള്‍, വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ,ഗ്യാസ്‌ അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടറുകള്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം രണ്ടുദിവസം തുറക്കുന്നതിന്‌ അനുമതി നല്‍കു. മെറ്റല്‍ ക്രഷറുകള്‍ കോവിഡ്‌ മാനദണ്ഡം അനുസരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →