കോവിഡ് ബാധിതനായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം

കൊല്‍ക്കത്ത: കോവിഡ് ബാധിതനായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോട് എഴുപത്തേഴുകാരനായ ഭട്ടാചാര്യ പ്രതികരിക്കുന്നുണ്ടെന്നു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. സി.സി.യുവില്‍ കഴിയുന്ന ഭട്ടാചാര്യയുടെ ഓക്സിജന്‍ നില തൃപ്തികരമാണ്. ഇതേ ആശുപത്രിയിലുള്ള ഭാര്യ മീരയും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →