റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍നിന്നു പിന്മാറാത്ത ക്ലബുകള്‍ക്കെതിരേ നടപടിയെന്ന് യുവേഫ

May 27, 2021 - 11:53 am

സൂറിച്ച്: സൂപ്പര്‍ ലീഗ് ഫുട്ബോളില്‍നിന്നു പിന്മാറാത്ത സ്പാനിഷ് ക്ലബുകളായ ബാഴ്സലോണ, റയാല്‍ മാഡ്രിഡ് ഇറ്റലിയിലെ യുവന്റസ് എന്നിവയ്‌ക്കെതിരേ നടപടിയെന്ന് യവേഫ.സംഭവത്തില്‍ ഈ മാസം ആദ്യം തന്നെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ക്ലബുകള്‍ക്കെതിരേ നടപടി വരുമെന്നു വ്യക്തമാക്കിയാണു യുവേഫ അന്വേഷണം അവസാനിപ്പിച്ചത്. യുവേഫയുടെ അച്ചടക്ക സമിതിയുടെ ഇന്‍സ്പെക്ടര്‍മാരാണ് അന്വേഷണം നടത്തിയത്. സൂപ്പര്‍ ലീഗിനു പിന്നിലുള്ളവരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.സൂപ്പര്‍ ലീഗ് എന്ന ആശയവുമായി മുന്നോട്ട വന്ന 12 ക്ലബുകളില്‍ ഒന്‍പതും യുവേഫ എതിര്‍ത്തതോടെ പിന്മാറിയിരുന്നു. ചാമ്പ്യന്‍സ് ലീഗിന് ഒപ്പം നില്‍ക്കുന്ന ടൂര്‍ണമെന്റായിരുന്നു ക്ലബുകള്‍ വിഭാവനം ചെയ്ത് സൂപ്പര്‍ ലീഗ്.ഏപ്രിലിലാണു സൂപ്പര്‍ ലീഗ് പ്രഖ്യാപിക്കുന്നത്. യുവേഫയുടെയും ഫുട്ബോള്‍ അസോസിയേഷനുകളുടെയും വിലക്ക് ഭീഷണിയും ആരാധകരുടെ എതിര്‍പ്പുകളുമാണു ക്ലബുകളെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.ആഴ്സണല്‍, എ.സി.മിലാന്‍, ചെല്‍സി, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ എന്നിവരാണു പിന്മാറിയത്.സൂപ്പര്‍ ലീഗിലെ പ്രധാന പങ്കാളിയായ യുവന്റസിന് സീരി എയില്‍നിന്നുള്ള വിലക്കിനു വരെ സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *