സംസ്ഥാനങ്ങൾക്ക് കൂടുതൽ ആംഫോട്ടെറിസിൻ‌-ബി അനുവദിച്ചു

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള  ആംഫോട്ടെറിസിൻ‌-ബി യുടെ  29,250    വിയലുകൾ  സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  ഇന്ന്  അധികമായി  അനുവദിച്ചതായി  കേന്ദ്ര രാസ വസ്തു, വളം വകുപ്പ് മന്ത്രി ശ്രീ. ഡി .വി. സദാനന്ദ ഗൗഡ അറിയിച്ചു.  36  ബ്ലാക്ക് ഫംഗസ്  രോഗികൾ ചികിത്സയിലുള്ള കേരളത്തിന്   100 വിയലുകളാണ് അനുവദിച്ചിട്ടുള്ളത്. 

രാജ്യത്തൊട്ടാകെ ഈ മാസം 21 നു  ഈ മരുന്നിന്റെ  23,680  വിയലുകളും,  ഈ മാസം 24  ന്    19,420   വിയലുകളും കൂടുതലായി   അനുവദിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →