അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ യോഗ ക്ലാസ് ആരംഭിച്ചു

തിരുവനന്തപുരം റീജിയണൽ ഔട്ട് റീച്ച്  ബ്യൂറോയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ യോഗ ക്ലാസ് ആരംഭിച്ചു.  റീജിയണൽ ഔട്ട് റീച്ച്  ബ്യൂറോ ഫേസ്ബുക് പേജിൽ ദിവസേന വൈകീട്ട്  5 മണിക്കാണ് തത്സമയം യോഗ ക്ലാസ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള യോഗ പ്രോഗ്രാമുകളിലൊന്നായ കോമൺ യോഗ പ്രോട്ടോക്കോൾ ആണ് തിരുവനന്തപുരം പൂജപ്പൂരയിലെ ജീവനം നാച്ചുറോപ്പതി ആന്റ് യോഗ തെറാപ്പി ഹെല്‍ത്ത് ക്ലിനിക്കിലെ ഡോ.വസുന്ധര വി.ആര്‍ തത്സമയം അവതരിപ്പിക്കുന്നത്. 

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒന്നാണ്  കോമൺ യോഗ പ്രോട്ടോക്കോൾ എന്നും പ്രായലിംഗഭേദമന്യേ ഇത് ഏവർക്കും ദിവസേന വീട്ടിൽ പരിശീലിക്കാൻ കഴിയും എന്നും ഡോ.വസുന്ധര വി.ആര്‍ പറഞ്ഞു.   

കോവിഡ് മൂലം നമ്മുടെ എല്ലാം ദൈനംദിന പ്രവർത്തനങ്ങളിലും ഉള്ള നിയന്ത്രണങ്ങളുടെ    പശ്ചാത്തലത്തിൽ, യോഗ പരിശീലനം വളരെയധികം പ്രാധാന്യം അർഹിക്കുന്നുവെന്നും  ആരോഗ്യ സംരക്ഷണത്തിലും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും യോഗയുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ഇത്തരം ഒരു പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് എന്ന്  റീജിയണൽ ഔട്ട്  റീച്ച്  ബ്യൂറോ ജോയിന്റ് ഡയറക്ടർ ഡോ. നീതു സോനാ അഭിപ്രായപ്പെട്ടു.    

എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →