തിരുവനന്തപുരം : രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണിക്കാര്യം. തിരുവനന്തപുരം ഒറ്റശേഖര മംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍കോട് കയ്യൂര്‍ രക്തസാക്ഷി സ്‌മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര (എന്‍ക്യൂഎസ്)അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം അത്താണിക്കല്‍, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പളളുര്‍, കണ്ണൂര്‍ പാനൂര്‍, തൃശൂര്‍ ഗോസായികുന്ന്, തിരുവനന്തപുരം വട്ടിയൂര്‍കാവ് അര്‍ബന്‍ പ്രൈമറി സെന്ററുകള്‍, കണ്ണൂര്‍ ന്യൂമാഹി, തൃശൂര്‍ പോര്‍ക്കളേങ്ങോട് ,കൊല്ലം മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി സെന്ററുകള്‍, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പന്‍ചോല എന്നിവയ്‌ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂ എസ് ബഹുതി ലഭിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി എന്‍ക്യൂഎസ് നേടുന്ന സംസ്ഥാനം കേരളമാണ്. ഇതില്‍ ആകെ 119 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യൂഎസ് അംഗീകീരം ഉളളത്. ഇതില്‍ മൂന്ന് ജില്ലാ ആശുപത്രികളും നാല് താലൂക്ക ആശുപത്രികളും ഉള്‍പ്പെടുന്നു. . 6500ഓളം വിവരങ്ങള്‍ വിലയിരുത്തിയാണ് എന്‍ക്യൂഎസ് അംഗീകാരം നല്‍കുന്നത്. അംഗീകാരം ലഭിക്കുന്ന പിഎച്ചസികള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000രൂപ വീതം എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

