മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 38.76 മീറ്ററായി കുറഞ്ഞു. മൂലമറ്റം വൈത്യുതി നിലയത്തില്‍ ഉദ്‌പാദനം കുറഞ്ഞതും സ്വാഭാവിക നീരൊഴുക്ക് കുറഞ്ഞതുമാണ് ജലനിരപ്പ് കുറയാന്‍ കാരണം. എന്നാല്‍ അണക്കെട്ടിലെ നാല് ഷട്ടര്‍ 40 സെന്‍റി മീറ്ററും, രണ്ട് ഷട്ടര്‍ 30 സെന്‍റി മീറ്ററും ഉയര്‍ത്തി തൊടുപുഴ ആറ്റിലേക്ക് വെളളം ഒഴുക്കി വിടുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആറ് ഷട്ടര്‍ 80 സെന്‍റി മീ റ്റര്‍ വരെ ഉയര്‍ത്തിയിരുന്നു. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി അണക്കെട്ടില്‍ നിന്ന് രണ്ട് കനാലിലൂടെയും വെളളം കടത്തിവിടുന്നത് നിര്‍ത്തി വച്ചിരുന്നു.