റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവന്റസിന് ആശ്വാസം: പിര്‍ലോയും റൊണാള്‍ഡോയും യുവന്റസില്‍ തുടരും

May 25, 2021 - 12:37 pm

റോം: ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയതോടെ യുവന്റസിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിടില്ലെന്ന് ഉറപ്പായി. ഒപ്പം പരിശീലകന്‍ ആന്ദ്രെ പിര്‍ലോയും തുടരും. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലായിരുന്നെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിടുമായിരുന്നു. ഒപ്പം പിര്‍ലോയെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തേനെ. യുവന്റസിനായി കോപ ഇറ്റാലിയ കിരീടം നേടിയതും പിര്‍ലോയ്ക്ക് തുണയായി. ഇനി അടുത്ത സീസണു മുമ്പ് മികച്ച താരങ്ങളെ ടീമിലെത്തിച്ച് പിര്‍ലോയ്ക്ക് പിന്തുണ നല്‍കാനാവും യുവന്റസ് മാനേജ്മെന്റ് ശ്രമിക്കുക. പ്രതിരോധനിരയില്‍ ഉള്‍പ്പെടെ മികച്ച നിരയുടെ അഭാവം യുവന്റസിനുണ്ട്. ടീമില്‍ തുടാരാനാണ് തന്റെ ആഗ്രഹം എന്നും തന്റെ 100 ശതമാനം താന്‍ ക്ലബിന് നല്‍കുമെന്നും പിര്‍ലോ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *