ജൂണ്‍ ഒന്ന് മുതല്‍ മധ്യപ്രദേശില്‍ ലോക്ക്ഡൗണില്ല: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തി

ഭോപ്പാല്‍: ജൂണ്‍ ഒന്ന് മുതല്‍ മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തുകയും രോഗമുക്തി നേടുന്നവര്‍ 90 ശതമാനത്തിന് മുകളിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അതേസമയം മെയ് 31വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച 82000 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3000 കേസാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 9000പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായത്. എല്ലാക്കാലവും അടച്ചിടല്‍ പ്രായോഗികമല്ല, എന്നാല്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →