തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് 3500 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് അധികൃതര്‍ പിടികൂടി. 25 ലക്ഷം രൂപ വിപണി വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തിട്ടുളളത്. സംഭവത്തില്‍ ബാലരാമപുരം എരുത്താവൂര്‍ സ്വദേശി സുരേഷ് കുമാര്‍ എക്സൈസ് പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് സുരേഷ്കുമാറിന്റെ വീടിനോട് ചേര്‍ന്നുളള ഗോഡൗണി്ല് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. 125 ചാക്കുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. തൃശൂര്‍ സ്വദേശിയില്‍ നിന്നാണ് ഇവ വാങ്ങിയതെന്ന് സുരേഷ് എക്സൈസ് സംഘത്തോട് പറഞ്ഞു.
നെയ്യാറ്റിന്‍കര, തിരുവനന്തപുരം ഉള്‍പ്പടെയുളള സ്ഥലങ്ങളിലാണ് വില്‍പ്പനനടത്തിയിരുന്നത് . സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തിയത്. 20 വര്‍ഷമായി വിവിധയിനം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നയാളാണ് സുരേഷ്കുമാര്‍. ഇവയില്‍ പലതും നിരോധിച്ചിട്ടും ഇയാള്‍ വില്‍പ്പന തുടര്‍ന്നുവരികയായിരുന്നു.

