പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്മൺ ഹൃദയാഘാതം മൂലം അന്തരിച്ചു

മുംബൈ: നാലുപതിറ്റാണ്ടിലേറെയായി ഹിന്ദി, മറാട്ടി , ബോജ്പുരി ഭാഷകളിലായി 150 ലധികം സിനിമകൾ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്മൺ (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നാഗ്പൂരിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

ആറു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം കോ വിഡ് വാക്സിൻ സ്വീകരിച്ചിരുന്നു എന്നും വീട്ടിലെത്തിയ ശേഷം ക്ഷീണം നേരിട്ട അദ്ദേഹത്തെ ഡോക്ടർമാർ നിരീക്ഷിച്ചു വരികയായിരുന്നു എന്നും എന്നാൽ ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഹൃദയാഘാതം സംഭവിക്കുമായിരുന്നുവെന്നും റാം ലക്ഷ്മണിന്റെ മകനായ അമർ പാട്ടീൽ പിടിഐയോട് വ്യക്തമാക്കി. വിജയ് പാട്ടിൽ എന്നാണ് റാം ലക്ഷ്മണിന്റെ യഥാർത്ഥ പേര്.

മേനെ പ്യാർ കിയ , ഹം ആപ്കെ ഹേൻ കോൻ , ഹം സാത് സാത് ഹേ, വോ ജോ ഹസിന തുടങ്ങിയ ചിത്രങ്ങളിലെ ലക്ഷ്മണിന്റെ ഗാനങ്ങൾ ഹിറ്റായിരുന്നു.

ഗായിക ലതാ മങ്കേഷ്കർ റാം ലക്ഷ്മണിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ട്വിറ്റ് ചെയ്തിട്ടുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →