ഐ.പി.എല്‍: ബി.സി.സി.ഐ. യോഗം 29ന്

ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് വ്യാപനം മൂലം മുടങ്ങിയ ഐ.പി.എല്‍. ക്രിക്കറ്റിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബി.സി.സി.ഐ. 29 നു പ്രത്യേക പൊതുയോഗം ചേരും. പതിനാലാം സീസണ്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്. ബി.സി.സി.ഐയും ഐ.പി.എല്‍. സംഘാടക സമിതിയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ഷെഡ്യൂളുകള്‍ തയാറാക്കിയെന്നാണ് അറിയുന്നത്.

ഐ.പി.എല്‍. ഇംഗ്ലണ്ടിലോ യു.എ.ഇയിലോ നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ചയ്ക്കു വരും. ഇംഗ്ല ണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടത്താനോ അല്ലെങ്കില്‍ യു.എ.ഇയിലേക്ക് ട്വന്റി20 ലോകകപ്പ് മാറ്റുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുകയോ ആണ് പദ്ധതി. ട്വന്റി20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റുന്നതില്‍ അന്തിമ തീരുമാനം ജൂണ്‍ ഒന്നിന് അറിയാം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം. ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായ സ്ഥിതിയില്‍ ലോകകപ്പ് മാറ്റി കരുതല്‍ വേദിയായി പ്രഖ്യാപിച്ച യു.എ.ഇയില്‍ നടത്താനാണു സാധ്യത.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →