മലപ്പുറം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവ് വന്ന ഒ.ആര്‍.സി  പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിത്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി  അപേക്ഷകള്‍ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം(ബി.എസ്.ഡബ്ലു) അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എഡ് അല്ലങ്കില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും  ഒ.ആര്‍.സിക്ക് സമാനമായ പദ്ധതികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 2021 മെയ് ഒന്നിന് 40 വയസ് കവിയരുത്. സ്വയം തയ്യാറാക്കിയ അപേക്ഷ 2021 മെയ് 31 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ അസല്‍ പകര്‍പ്പുകളും, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വാട്ട്സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങിയ പി.ഡി.എഫ് രൂപത്തിലാക്കി careersdcpumpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 7907649756, 9895701222

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →