ഓക്സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി ഇന്ത്യന്‍ വംശജ

ലണ്ടന്‍: ഇന്ത്യന്‍ വംശജ ഓക്സ്ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഗ്ഡലന്‍ കോളജിലെ ഹ്യൂമന്‍ സയന്‍സസ് വിദ്യാര്‍ഥിയും ഓക്സ്ഫഡ് സര്‍വകലാശാലയിലെ വംശീയതയ്ക്കെതിരായ ബോധവല്‍ക്കരണത്തിനും സമത്വത്തിനുമായുള്ള കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്സനും ഓക്‌സ്ഫഡ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റുമായ അന്‍വി ഭൂട്ടാനിയെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച രാത്രിയാണ് വിജയിയായി പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →