ആലപ്പുഴ: കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ആലപ്പുഴ ജില്ലയിലെ കടലാക്രമണപ്രദേശങ്ങളും കാറ്റ് നാശംവിതച്ച സ്ഥലങ്ങളും സന്ദർശിച്ചു. ആറാട്ടുപുഴ, നെല്ലാനിക്കൽ, ആലപ്പുഴ ഇ.എസ്.ഐ. ഭാഗം, ഒറ്റമശേരി എന്നിവിടങ്ങളാണ് സന്ദർശിച്ചത്. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.