ആലപ്പുഴ: ജില്ലയിൽ 2462 പേർക്ക് കോവിഡ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മേയ് 20 വ്യാഴാഴ്ച 2462 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഒരാൾ  മറ്റ് സംസ്ഥാനത്തു നിന്ന്  എത്തിയതാണ്. 2443 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 2214 പേർ രോഗമുക്തരായി. ആകെ 1,31,378 പേർ രോഗമുക്തരായി. 21,271 പേർ ചികിത്സയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →