ന്യൂ ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തെ നേരിട്ട ദേശീയ സുരക്ഷാ സേനയുടെ(എന്‍.എസ്.ജി) മുന്‍ഡയറക്ടര്‍ ജനറല്‍ കെ കെ ദത്ത് കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു.2021 ഏപ്രില്‍ 14 മുതല്‍ ഗുഡഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
1971 ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് ദത്ത്. 2006 മുതല്‍ 2009 വരെ യായിരുന്നു എന്‍എസ്‌ജി ഡയറക്ടറായി സേവനം അനുഷ്ടിച്ചിരുന്നത്. സിബിഐ ജോയിന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

