ആട്‌ ഫാമില്‍ അതിക്രമിച്ച്‌ കയറി ആടുകളെ കൊന്ന ബിഹാര്‍ സ്വദേശിയെ പോലീസ്‌ അറസ്റ്റ് ചെയ്തു

മുപ്ലിയം: പിടിക്കപ്പറമ്പില്‍ ആട്‌ ഫാമില്‍ അതിക്രമിച്ച് കയറിയ യുവാവ്‌ എട്ട്‌ ആടുകളെ കൊല്ലുകയും ഫാം നശിപ്പിക്കുകയും ചെയ്‌തു. ബീഹാര്‍ സ്വദേശിയാ സുമേഷ്‌ ഹസ്‌ദയെന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ വെളളാരം പാടത്തെ മറ്റൊരു ഫാമിലെ തൊഴിലാളിയാണ്‌ .വരാക്കര സ്വദേശി കാര്യാട്ട്‌ സുനില്‍ കുമാറിന്റെ സൂരജ്‌ ഡയറിഫാമിലെ ആടുകളെയാണ്‌ ഇയാള്‍ കൊന്നത്‌.

2021 മേയ്‌ 19ന്‌ രാവിലെയായിരുന്നു സംഭവം .ഫാമില്‍ മാരകായുധങ്ങളുമായെത്തിയ ഇയാള്‍ തൊഴിലാളികളെ തല്ലിയോടിച്ച ശേഷമാണ്‌ ആടുകളെ കൊന്നത്‌. ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന കാലിത്തീറ്റ നശിപ്പിക്കുകയും ഫാമിന്റെ ഷെഡുകള്‍തകര്‍ക്കുകയും ചെയ്‌തു. തൊഴിലാളികള്‍ വിവരം അരിയിച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ഉടമയും നാട്ടുകാരും ചേര്‍ന്ന്‌ ഇയാളെ പിടികൂടി. വരന്തിരപ്പളളി പോലീസ്‌ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →