പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നടന്ന 8.13 കോടി രൂപയുടെ തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു. തിരുവല്ലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ്ഫയല്‍ പത്തനംതിട്ട സിഐ ക്രൈംബ്രാഞ്ചിന് കൈമാറി.
തട്ടിപ്പില്‍ പ്രതിയായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസിനെ (36) ബംഗളൂരുവില്‍ നിന്ന് പത്തനംതിട്ട പോലീസ് കസ്റ്റയിലെടുത്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ക്രൈംബ്രാഞ്ച് പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കും. ഇടപാടുകള്‍ ക്ലോസ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന് ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
സ്ഥിരനിക്ഷേപങ്ങള്‍ ക്ലോസ് ചെയ്ത പണം 9 അക്കൗണ്ടുകളിലേക്കാണ് വിജീഷ് ആദ്യം നിക്ഷേപിച്ചത്. സ്വന്തം പേരിലുളള നാല് അക്കൗണ്ടുകളിലേക്ക് 5,39,79,448 രൂപ മാറ്റി. ഭാര്യയുടെ പേരിലുളള 3 അക്കൗണ്ടുകളിലേക്ക് 2,54 ,44,170 രൂപയും മാറ്റി. ഭാര്യാപിതാവിന്റെ അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപയും, അമ്മയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപയും മാറ്റി.

