അപ്പര്‍കുട്ടനാട്ടില്‍ വെളളക്കെട്ടിന്റെ ശല്യം ഒഴിയുന്നില്ല

തിരുവല്ല: മഴ മാറിയെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ വെളളക്കെട്ടിന്റെ ദുരിതം ഒഴിയുന്നില്ല. പ്രദേശത്തെ മിക്കറോഡുകളിലും വെളളം കെട്ടിക്കിടക്കുന്നത്‌ യാത്രാ ദുരിതത്തിന്‌ കാരണമാകുന്നു. നിരണം പഞ്ചായത്തിലെ എസ്‌ബിടി പടി-തോട്ടുമട റോഡില്‍ കല്ലിക്കോത്തുപടി,ചാണ്ടിയോടത്തുപടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെളളം കെട്ടിക്കിടക്കുകയാണ്‌. പഞ്ചായത്തിലെ 7,8 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ്‌ മഴക്കാലത്ത്‌ മുങ്ങിപ്പോകുന്ന അവസ്ഥയാണുളളത്‌.

വെളളക്കെട്ട്‌ കാരണം റോഡിലെ ടാറിംഗും തകര്‍ന്ന നിലയിലാണ്‌. നിരണം വലിയപളളി, തെറ്റാലിക്കല്‍ ദേവീക്ഷേത്രം, മുന്നിറ്റിമംഗലം ക്ഷേത്രം, മരുതുക്കാവ്‌ ക്ഷേത്രം, പരുമല പളളി, ബാങ്കുകള്‍,വില്ലേജ്‌ഓഫീസ്‌, വൈദ്യുതി ഓഫീസ്‌ , മാവേലി സ്‌റ്റോര്‍, പോസ്‌റ്റ്‌ഓഫീസ്‌ , മുണ്ടനാരി ആശുപത്രി എന്നിവിടങ്ങളിലേക്ക്‌ പോകാനുളള ഏക വഴിയും ഇത്‌ മാത്രമാണ്‌. കാവുംഭാഗം പെരിങ്ങര റോഡിലും വെളളക്കെട്ട്‌ രൂക്ഷമാണ്‌. പെരിങ്ങര പഞ്ചായത്ത്‌ ഓഫീസ്‌ , പെരിങ്ങര ജംഗ്‌ഷന്‍, എന്നിവിടങ്ങളില്‍ വെളളം ഒഴിഞ്ഞിട്ടില്ല. റോഡിന്റെ പലഭാഗത്തും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്‌. ചാത്തങ്കരി ക്ഷേത്രം-വാളകത്തില്‍, എണ്‍പതില്‍ പടി,ചെറുമുട്ടാടത്തുപടി റോഡ്‌ എന്നിവിടങ്ങളും വെളളക്കെട്ടിന്റ ദുരിതം പേറുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →